അഞ്ചാമത്തെ ആഴ്ച [10/07/2017 -14/07/2017] 10 ജൂലൈ 2017 ,തിങ്കളാഴ്ച ,അധ്യാപക പരിശീലനത്തിന്റെ അഞ്ചാമത്തെ ആഴ്ചയ്ക് തുടക്കമായി.ഈ ആഴ്ച ഞങ്ങളുടെ കുടെയുള്ള രേഖ എന്ന കുട്ടിയുടെ ക്ലാസ് കാണാൻ പോയി.വളരെ നല്ല ക്ലാസ്സായിരുന്നു.ഈ ആഴ്ച പ്രതേകിച്ചു ഒരു പരിപാടിയും ഉണ്ടായിരുന്നില്ല.ജൂലൈ 14 ന് അവധിയായിരുന്നു.എനിക്ക് മൂന്ന് IX E ക്ലാസും VIII G ക്ലാസും കിട്ടി.അത് കൊണ്ട് കുറച്ച അധികം കാര്യങ്ങൾ പഠിപ്പിക്കാൻ കഴിഞ്ഞു.ഈ ആഴ്ച IX E ക്ലാസ്സിൽ കുറച്ചധികം കാര്യങ്ങൾ പഠിപ്പിക്കാൻ കഴിഞ്ഞു.സ്വാദറിയുന്നതിനുമപ്പുറം എന്ന പാഠഭാഗത്തെ ദഹനം അന്നനാളത്തിൽ ,പെരിസ്റ്റാൾസിസ് ,ആമാശയരസങ്ങൾ,ആഗ്നേയരസം ,പക്വശയം ,കരൾ തുടങ്ങിയവ പഠിപ്പിച്ചു.ചാർട്ടിന്റെ സഹായത്തോടെ ആഹാരം അന്നനാളത്തിലേക്കു പ്രവേശിക്കുന്നതിനെക്കുറിച്ചു കുട്ടികൾക്കു പറഞ്ഞു കൊടുത്തു.അതിനുശേഷം തുടർപ്രവർത്തനവും നൽകി.പെരിസ്റ്റാൾസിസ് ,ആമാശയരസങ്ങൾ തുടങ്ങിയവ പഠിപ്പിച്ചത്.ഐ.സി.ടി .യുടെ സഹായത്തോടെയായിരുന്നു.അതിനുശേഷം ചാർട്ട് ഉപയോഗിച...