2nd week

രണ്ടാമത്തെ ആഴ്ച [19/06/ 2017-23/06/2017]



                                         19 ജൂൺ 2017 ,തിങ്കളാഴ്ച ,വായനാദിനമായി ആചരിച്ചു .അന്നേ ദിവസം വായനാദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരവും ,ഉപന്യാസമത്സരവും ഉണ്ടായിരുന്നു .രാവിലെ അസംബ്ലി സമയത്തു ഹെഡ്മാസ്റ്റർ വായനാദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികൾക്കു ഒരു വിവരണം നൽകി. ഈ ആഴ്ച ഞങ്ങളുടെ കൂടെയുള്ള ആമിന എന്ന കുട്ടിയുടെ ക്ലാസ് കാണാൻ പോയിരുന്നു ."ദി ബോയ് ഹു ഡ്രൂ കാറ്റ്‌സ് "എന്ന പാഠമാണ് പഠിപ്പിച്ചത് .നന്നായി തന്നെ ക്ലാസ്സെടുക്കാൻ ആമിനക്കു കഴിഞ്ഞു .21 ജൂൺ യോഗാദിനമായിരുന്നു .അന്നേ ദിവസം സ്കൂൾ റേഡിയോയിലൂടെ യോഗാദിനത്തിൻറെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞിരുന്നു .ഈ ആഴ്ച ഗ്രൗണ്ട് അസംബ്ലി ഉണ്ടായിരുന്നു .കർമ്മലറാണി ട്രെയിനിങ് കോളേജിൽ നിന്ന് എട്ട് ബിഎഡ് വിദ്യാർത്ഥികൾ കൂടി അധ്യാപക പരിശീലനത്തിനായി എത്തി. എന്റെ ഓപ്ഷൻ ടീച്ചർ ക്ലാസ് കാണാൻ വന്നിരുന്നു. നല്ലരീതിയിൽ ക്ലാസ് അവതരിപ്പിക്കാൻ എനിക്ക് കഴിഞ്ഞു. ഈ ആഴ്ച 23 ജൂൺ വിദ്യാഭ്യാസ ബന്ദ് ആയിരുന്നു. ഈ ആഴ്ച IX E ക്ലാസ്സിൽ സ്വാദറിയുന്നതിനുമപ്പുറം എന്ന പാഠഭാഗത്തെ ദഹനത്തെ കുറിച്ചും വിവിധതരം പല്ലുകളെക്കുറിച്ചും പഠിപ്പിച്ചു. IX E ക്ലാസ്സിൽ ദഹനം എന്ന ഭാഗം പഠിപ്പിച്ചത് വീഡിയോ ഉപയോഗിച്ചായിരുന്നു. അതുകൊണ്ട് കുട്ടികൾക്ക് നന്നായി മനസിലാക്കാൻ സാധിച്ചു. ഈ ആഴ്ച എനിക്ക് ഏറ്റവും ഇഷ്ടപെട്ട ക്ലാസ് അതായിരുന്നു. അധ്യാപക പരിശീലനത്തിന്റെ ഈ ആഴ്ചയും ബുദ്ധിമുട്ടുകളൊന്നുമില്ലാതെ കടന്നുപോയി .


                                                      

Comments

Popular posts from this blog

Conscientization

Eighth week