4th week

നാലാമത്തെ  ആഴ്ച[3/07 2017-7/07/2017]  

                           

                                           അധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ആഴ്ച ജൂലൈ 3 ന്  ആരംഭിച്ചു.ജൂലൈ 4  ന് വിദ്യാഭ്യാസ ബന്ദായിരുന്നു.ഈ ആഴ്ച ഞങ്ങളുടെ കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികളുടെ ക്ലാസ് കാണാൻ പോയിരുന്നു.അത് ആമിനയുടെയും രേഖയുടെയും ക്ലാസ്സായിരുന്നു.രണ്ടു പേരും നന്നായി പഠിപ്പിച്ചു.ജൂലൈ 7 ന് വിദ്യാഭ്യാസ ബന്ദായിരുന്നു.ഈ ആഴ്ച രണ്ടു ദിവസം വിദ്യാഭ്യാസ ബന്ദായിരുന്നു.എനിക്ക് കുറച്ചു ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.രണ്ടു IX E ക്ലാസും ഒരു VIII G ക്ലാസും മാത്രമാണ് കിട്ടിയത്.ഈ ആഴ്ച സ്കൂളിൽ പ്രതേകിച്ചു പരിപാടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ഈ ആഴ്ച IX E ക്ലാസ്സിൽ സ്വാദറിയുന്നതിനുമപ്പുറം എന്ന പാഠഭാഗത്തെ  പല്ലിന്റെ ഘടനെ കുറിച്ചും ഉമിനീർഗ്രന്ഥിയെക്കുറിച്ചും പഠിപ്പിച്ചു.ഐ .സി .ടി യുടെ സഹായത്തോടെ പല്ലിന്റെ ഘടന വിവരിച്ചു നൽകി.അതിനുശേഷം കുട്ടികൾക്കു ആക്ടിവിറ്റിക്കാർഡ് നൽകി അവരോട് പൂർത്തിയാകാൻ ആവശ്യപ്പെട്ടു.കുട്ടികൾ വളരെ ഉത്തരവാദിത്വത്തോടെ തുടർപ്രവർത്തനം ചെയ്തു.ഉമിനീർഗ്രന്ഥിയെക്കുറിച്ചു പഠിപ്പിച്ചത് പരീക്ഷണത്തിന്റെ സഹായത്തോടെയായിരുന്നു.അതുകൊണ്ടു തന്നെ കുട്ടികൾക്കു വളരെ ഉത്സാഹമായിരുന്നു.എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ക്ലാസ്സായിരുന്നു അത്.VIII G ക്ലാസ്സിൽ കോശസിദ്ധാന്തത്തെകുറിച്ചാണ് പഠിപ്പിച്ചത്.എനിക്ക് അഡിഷണലായി കിട്ടിയ ക്ലാസ്സായിരുന്നു അത്.എങ്കിലും വളരെ നന്നായി തന്നെ ഞാൻ അവർക്കും ക്ലാസ്സെടുത്തു.അധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ആഴ്ചയും വളരെ നന്നായി തന്നെ കടന്നു പോയി.

                                                                                                                                                                                                                                                                    

Comments

Popular posts from this blog

Conscientization

Eighth week