7th week

ഏഴാമത്തെ ആഴ്ച [24/07/2017-28/07/2017]



                                                      ജൂലൈ 24 ന് അധ്യാപക പരിശീലനത്തിന്റെ ഏഴാമത്തെ ആഴ്ചയ്ക് തുടക്കമായി.ഓണാഘോഷപരിപാടികളുടെ പ്രാക്ടീസ് തുടങ്ങി പരിപാടികളിൽ വേറിട്ട ഒരെണ്ണമായിരുന്നു ആൺകുട്ടികളുടെ തിരുവാതിര.ഈ ആഴ്ച പ്രതേകിച്ചു പരിപാടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.അവധി ഒന്നും ഇല്ലാത്തതു കൊണ്ട് കുറെയധികം ക്ലാസുകൾ കിട്ടി.അത് കൊണ്ട് IX E -ൽ സ്വാദറിയുന്നതിനുമപ്പുറം എന്ന പാഠഭാഗവും കലകളിൽ നിന്ന് കലകളിലേക്ക് എന്ന പാഠഭാഗം പകുതിയും പഠിപ്പിച്ചു തീർക്കാനും കഴിഞ്ഞു.അധ്യാപക പരിശീലനത്തിന്റെ ഏഴാമത്തെ ആഴ്ച ഫ്രീ  സമയം കുറവായിരുന്നു.IX E ക്ലാസ്സിൽ നാല് ക്ലാസ്സുകളാണ് കിട്ടിയത്.കലകളിൽ നിന്ന് കലകളിലേക്ക് എന്ന പാഠഭാഗത്തെ ഹൃദയത്തിന്റെ ബാഹ്യഘടന ,ഹൃദയത്തിലൂടെയുള്ള രക്തപ്രവാഹം ,ഹൃദയസ്പന്ദനം,പൾസ്‌,രക്തസമ്മർദനം തുടങ്ങിയവ പഠിപ്പിച്ചു.ഈ ഭാഗങ്ങൾ എല്ലാം പഠിപ്പിക്കാൻ ഉപയോഗിച്ചത് .ഐ.സി.ടിആയിരുന്നു കാരണം മനസിലാക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള ഭാഗങ്ങളായിരുന്നു.ഹൃദയത്തിന്റെ ബാഹ്യഘടന പഠിപ്പിക്കാൻ ചാർട്ട് കൂടി ഉപയോഗിച്ച്.ഹൃദയത്തിലൂടെയുള്ള രക്തപ്രവാഹമാണ് പഠിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ളത് പക്ഷെ അത് ഐ.സി.ടിഉപയോഗിച്ച് നന്നായി പഠിപ്പിക്കാൻ എനിക്ക് സാധിച്ചു.അങ്ങനെ അധ്യാപക പരിശീലനത്തിന്റെ എട്ടാമത്തെ ആഴ്ചയും നന്നായി കടന്നു പോയി.

Comments

Popular posts from this blog

Conscientization

Eighth week