6th week

ആറാമത്തെ ആഴ്ച [17/07/2017-21/07/2017]



                                               ജൂലൈ 17 ന് അധ്യാപക പരിശീലനത്തിന്റെ ആറാമത്തെ ആഴ്ചയ്ക്കു തുടക്കമായി.അന്ന് തന്നെയാണ് ആദ്യത്തെ മോഡൽ പരീക്ഷ തുടങ്ങിയത്.പരീക്ഷ ഡ്യൂട്ടിക്ക് ഞങ്ങളെയും നിയോഗിച്ചു.ജൂലൈ 20 വരെ ഉണ്ടായിരുന്നു പരീക്ഷ.അധ്യാപകർ ഞങ്ങൾ പഠിപ്പിക്കുന്ന ക്ലാസ്സിന്റെ പേപ്പർ നോക്കാൻ ഞങ്ങളോട് തന്നെ പറഞ്ഞു.പരീക്ഷയായതു കൊണ്ട് പ്രതേകിച്ചു പരിപാടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ഞങ്ങളുടെ കൂടെയുള്ള അനീറ്റയുടെയും രേഖയുടെയും ക്ലാസ് കാണാൻ പോയിരുന്നു.വളരെ നന്നായി തന്നെ ക്ലാസ്സെടുക്കാൻ അവർക്കു കഴിഞ്ഞു.ആദ്യമായി പരീക്ഷ ഡ്യൂട്ടിക്ക് പോയതിന്റെ കുറച്ചു പ്രേശ്നങ്ങൾ ഒഴിച്ചു അധ്യാപക പരിശീലനത്തിന്റെ ആറാമത്തെ ആഴ്ച വളരെ നന്നായി കടന്നു പോയി.അനീറ്റയുടെയും രേഖയുടെയും ക്ലാസ്സിൽ പോയത് നല്ലൊരു അനുഭവം ആയിരുന്നു.അവർ ക്ലാസ്സെടുത്തത്‌ അത്ര നന്നായി തന്നെയായിരുന്നു.മോഡൽ പരീക്ഷയായിരുന്നതിനാൽ ഒരുപാട് ക്ലാസുകൾ ഒന്നും കിട്ടിയില്ല.IX E ക്ലാസ്സിൽ മൂന്ന് ക്ലാസ് മാത്രമാണ് കിട്ടിയത്.സ്വാദറിയുന്നതിനുമപ്പുറം എന്ന പാഠഭാഗത്തെ ആഗിരണപ്രക്രിയകൾ പഠിപ്പിച്ചു.അതോടെ ആ പാഠം അവസാനിച്ചു.അടുത്തതായി കലകളിൽ നിന്ന് കലകളിലേക്ക് എന്നായിരുന്നു പാഠഭാഗത്തിന്റെ പേര്.ആ പാഠഭാഗത്തു നിന്ന് രക്തം,രക്തക്കുഴലുകൾ എന്നിവ പഠിപ്പിച്ചു.ഐ.സി .ടിയുടെ സഹായത്തോടെയായിരുന്നു ക്ലാസ്സെടുത്തത്.അധ്യാപക പരിശീലനത്തിന്റെ ആറാമത്തെ ആഴ്ച നല്ലൊരു നൽകി കടന്നു പോയി.

Comments

Popular posts from this blog

Conscientization

Eighth week