1st week

ആദ്യത്തെ ആഴ്ച [14/06/2017 -16/06/2017]



                                                      14 th ജൂൺ 2017 ,ബുധനാഴ്ച ,ഞങ്ങളുടെ മൂന്നാം സെമസ്റ്റർ അധ്യാപകപരിശീലനം[phase I ]ആരംഭിച്ചു.അന്നേ ദിവസം രാവിലെ .9 .15 ന് ക്രിസ്തു രാജ് ഹയർ സെക്കണ്ടറി സ്കൂളിൽ എത്തിച്ചേർന്നു .ഹെഡ്മാസ്റ്റർ പോൾ മാർട്ടിൻ സാറിനെ കണ്ടു ഞങ്ങളുടെ രജിസ്റ്റർ കൈമാറി അതോടൊപ്പം അധ്യാപകപരിശീലനത്തിന് അനുവാദം ചോദിച്ചു കൊണ്ടുള്ള കത്തും നൽകി .ഞാൻ ബയോളജി സാറിനെ[വിൻസെൻറ് ജെറോം] കണ്ടു .സർ എനിക്ക് IX E ക്ലാസ്സാണ് നൽകിയത് .അതിനുശേഷം ബയോളജി പഠിപ്പിക്കുന്ന സിന്ധു സിസ്റ്റർ VIIIG ക്ലാസും    നൽകി.ആദ്യത്തെ ദിവസം വളരെയധികം പേടിയും ആകാംക്ഷയും നിറഞ്ഞതായിരുന്നു.പക്ഷേഅവിടുത്തെഅധ്യാപകരും വിദ്യാർത്ഥികളും ഞങ്ങളോട് നല്ലരീതിയിൽ തന്നെ സഹകരിച്ചു .ആദ്യത്തെ  ദിവസം ഞാൻ കുട്ടികളെ പരിചയപ്പെടാൻ ഉപയോഗിച്ച്.രണ്ടാമത്തെ ദിവസമായ 15/06/17 മുതൽ ക്ലാസ്സെടുക്കാൻ ആരംഭിച്ചു.അധ്യാപകർ നല്ലരീതിയിൽ ഞങ്ങളെ സഹായിച്ചു.അവർ ഞങ്ങളുടെ ക്ലാസ്സ് കാണാൻ വരികയും തെറ്റുകൾ തിരുത്തി തരുകയും ചെയ്തു.അധ്യാപക പരിശീലനത്തിന്റെ ആദ്യത്തെ ആഴ്ച വളരെ നന്നായി തന്നെ കടന്നു പോയി .

Comments

Popular posts from this blog

Conscientization

Eighth week