9th week

ഒൻപതാമത്തെ ആഴ്ച [7/08/2017-11/08/2017]



                                                        അധ്യാപക പരിശീലനത്തിന്റെ അവസാനത്തെ ആഴ്ചയായിരുന്നു ഇത് .ഈ ആഴ്ച 10 ന് ഗ്രൗണ്ട് അസംബ്ലി ഉണ്ടായിരുന്നു .അസ്സെംബ്ലിയിൽ വെച്ച് വായനാദിനത്തോടനുബന്ധിച്ചു നടന്ന ഉപന്യാസ മത്സരത്തിലും ക്വിസ് മത്സരത്തിലും ഒന്നാമത് എത്തിയ കുട്ടികൾക്ക് സമ്മാനം നൽകി .അന്നേ ദിവസം വിര വിമുക്ത ദിനം കൂടിയായിരുന്നു.സ്കൂളിൽ എല്ലാ കുട്ടികൾക്കും അതിനുള്ള ഗുളികയും നൽകി.ഓണാഘോഷപരിപാടികൾ ഓഗസ്റ്റ് 31 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നതായും പറഞ്ഞു .കുട്ടികൾക്കു അചീവമെന്റ് ടെസ്റ്റും ഡയഗണോസ്റ്റിക് ടെസ്റ്റും നടത്തി .ഓഗസ്റ്റ് 11 ആയിരുന്നു ഞങ്ങളുടെ അധ്യാപക പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു.സ്കൂളിന്റെ പ്രിൻസിപ്പാലിനെയും ബയോളജി അധ്യാപകനായ വിൻസെന്റ് സാറിനെയും കണ്ടു .അവർ രണ്ടു പേരും എല്ലാവിധ ആശംസകളും നൽകി .അചീവമെന്റ് ടെസ്റ്റ് ഞാൻ രണ്ടു ക്ലാസ്സിൽ നടത്തി .ഒന്നു എനിക്ക് സർ തന്ന ക്ലാസും മറ്റൊന്ന് അഡിഷണലായി സിസ്റ്റർ തന്നതുമാണ് .സിസ്റ്ററിനു ഒരുപാട് വർക്കുകൾ ഉള്ളത് കൊണ്ടാണ് എനിക്ക് ആ ക്ലാസ് തന്നത് .പക്ഷെ എനിക്ക് അത് വളരെ പ്രയോജനമായിരുന്നു .VIII ഉം IX ഉം ക്ലാസുകൾ കൈകാര്യം ചെയ്ത പരിചയം ഉണ്ടായി .നാൽപ്പത്തിമൂന്നു ദിവസം നീണ്ടുനിന്ന അധ്യാപക പരിശീലനം അങ്ങനെ നല്ലരീതിയിൽ അവസാനിച്ചു .

Comments

Popular posts from this blog

Conscientization

Eighth week