8th week

എട്ടാമത്തെ  ആഴ്ച [31/07/2017-4/08/ 2017]



                                           ജൂലൈ 31 ന് അധ്യാപക പരിശീലനത്തിന്റെ എട്ടാമത്തെ ആഴ്ചയ്ക്കു തുടക്കമായി.അധ്യാപക പരിശീലനത്തിന്റെ അവസാന ദിവസങ്ങളായത് കൊണ്ട് സമായും ഒട്ടും തന്നെ പാഴാക്കാൻ ഇല്ലായിരുന്നു.പെട്ടെന്നു തന്നെ പഠിപ്പിച്ചു തീർക്കാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങൾ എല്ലാവരും .പ്രതേകിച്ചു പരിപാടികൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ അതിനു സാധിച്ചു.പഠിപ്പിച്ചു തീർന്ന അധ്യാപകരുടെ കൈയ്യിൽ നിന്നും ഫ്രീ പിരീഡുകൾ കൂടി എടുത്തു പഠിപ്പിച്ചു.ഈ ആഴ്ച കലകളിൽ നിന്ന് കലകളിലേക്ക് എന്ന പാഠഭാഗം പഠിപ്പിച്ചു തീർന്നു.അതിനുശേഷം ജീവലോകത്തിനു ആഹാരം എന്ന പുതിയ പാഠം തുടങ്ങി.കലകളിൽ നിന്ന് കലകളിലേക്ക് എന്ന പാഠഭാഗത്തെ ഇരട്ടരെക്തപര്യയനം,പോർട്ടൽ രക്തപര്യയനം,ഹൃദയരോഗങ്ങൾ,സംവഹനം സൈലത്തിലൂടെ,സംവഹനം ഫ്ലോയത്തിലൂടെ തുടങ്ങിയ ഭാഗങ്ങൾ പഠിപ്പിച്ചു.കൂടുതലും ചാർട്ട് ഉപയോഗിച്ചാണ് പഠിപ്പിച്ചത്.സംഘചർച്ചയിലൂടെ അവർക്കു സ്വയം ആശയത്തിൽ എത്തിച്ചേരാൻ സാധിച്ചു.ആക്ടിവിറ്റിക്കാർഡിന്റെ സഹായത്തോടെ ക്രോഡീകരണവും നടത്തി.ജീവലോകത്തിന് ആഹാരം എന്ന പാഠഭാഗത്തെ സസ്യഭാഗങ്ങൾ ,ഹരിതകണം ,സമുദ്രം എന്ന ആവാസവ്യവസ്ഥ ,പ്രകാശസംശ്ലേഷണം തുടങ്ങിയവ പഠിപ്പിച്ചു .ഈ ഭാഗങ്ങളും ചാർട്ട് ഉപയോഗിച്ചാണ് പഠിപ്പിച്ചത് .ആക്ടിവിറ്റിക്കാർഡ് നൽകി ക്രോഡീകരണവും നടത്തി .അധ്യാപക പരിശീലനത്തിന്റെ എട്ടാമത്തെ ആഴ്ചയും വളരെ നന്നായി കടന്നു പോയി .

Comments

Popular posts from this blog

Conscientization

Eighth week