3rd week

മൂന്നാമത്തെ ആഴ്ച [26/06/2017 -30/06/2017]


                                        26th ജൂൺ ,തിങ്കളാഴ്ച , റംസാനായതുകൊണ്ട് അവധിയായിരുന്നു . ഈ ആഴ്ച ഞങളുടെ കൂടെയുള്ള അനീറ്റ എന്നകുട്ടിയുടെ ക്ലാസ് കാണാൻ പോയി. വളരെ നന്നായി അനീറ്റ ക്ലാസ് എടുത്തു. നല്ല മഴയുള്ളത്കൊണ്ട് 28 ജൂൺ, ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു . ഈ ആഴ്ച സ്കൂളിലെ ഹെഡ്മാസ്റ്റർ ഞങ്ങളോട് പി.ടി.എ യുടെ ഫണ്ട് പിരിച്ചതിൻറെ രസീത് എഴുതാൻ സഹായിക്കാൻ ആവശ്യപ്പെട്ടു. ഞങ്ങളും കർമ്മല റാണിയിലെ കുട്ടികളും ചേർന്ന് ഹെഡ്മാസ്റ്ററിനെ സഹായിച്ചു. 30 ജൂൺ,വെള്ളിയാഴ്ച വിദ്യാരംഗം പരിപാടി ഉണ്ടായിരുന്നു. ആ പരിപാടിയിലേക്ക് ഈശ്വരപ്രാർത്ഥന ചൊല്ലാൻ ഞങ്ങളുടെകൂടെയുള്ള ആമിനയും കർമ്മല റാണിയിലെ കുട്ടികളുംപോയി . ഈ ആഴ്ച എനിക്ക് ഒരു പീരീഡ് മാത്രമേ ഉണ്ടായിരുന്നുള്ളു .  അത് VIII G ക്ലാസ്സിലായിരുന്നു .അതുകൊണ്ടു ബാക്കിയുള്ള സമയം മുഴുവൻ റെക്കോർഡും ലെസ്സൺപ്ലാനും എഴുതാൻ ഉപയോഗിച്ച്.അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച കുറെയേറെ പരിപാടികളുണ്ടായിരുന്നു.അത് കൊണ്ട് തന്നെ ഈ ആഴ്ച വളരെ പെട്ടെന്നു കടന്നു പോയി.ഈ ആഴ്ച ഒരു IX E ക്ലാസും കിട്ടിയില്ല.VIII G ക്ലാസ്സിൽ കുഞ്ഞറയ്ക്കുള്ളിലെ രഹസ്യം എന്ന പാഠഭാഗത്തെ കോശവിജ്ഞാനീയ ചരിത്രത്തിലെ നാഴികക്കല്ലുകളാണ് പഠിപ്പിച്ചത്.ചാർട്ടിന്റെ സഹായത്തോടെയാണ് പഠിപ്പിച്ചത്.അതിനുശേഷം ആക്ടിവിറ്റിക്കാർഡ് നൽകി അവരെ കൊണ്ട് പൂരിപ്പിച്ചു വാങ്ങി.കുട്ടികൾ ആക്ടിവിറ്റിയിൽ നന്നായി തന്നെ പങ്കെടുത്തു.അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച വളരെ നന്നായി കടന്നു പോയി.

Comments

Popular posts from this blog

Conscientization

Eighth week