Seventh week

ഏഴാമത്തെ  ആഴ്ച (3/01/2018-5/01/2018)

                  

              അധ്യാപക പരിശീലനത്തിന്റെ ഏഴാമത്തെ ആഴ്ചയ്ക് ജനുവരി 3 ന് തുടക്കമായി. ക്രിസ്മസ് അവധി കഴിഞ്ഞു ക്ലാസ്സ്‌ ആരംഭിച്ചു. ഈ ആഴ്ച എനിക്ക് നാല് ക്ലാസുകൾ ഉണ്ടായിരുന്നു. 8ജി യിൽ മൂന്ന് ക്ലാസും 9എഫ് യിൽ ഒരു ക്ലാസും. ഈ ആഴ്ച ഞങ്ങളുടെ കൂടെയുള്ള  രേഖ എന്ന കുട്ടിയുടെ ക്ലാസ്സ്‌ കാണാൻ പോയി.ആ കുട്ടി  3/01/2018 യിൽ 9 എഛ് യിൽ chemical properties of sulphuric acid എന്ന ഭാഗമാണ് പഠിപ്പിച്ചത്. ചാർട്ടും ഐസിടി യും ബ്ലാക്‌ബോർഡും ഉപയോഗിച്ചാണ് പഠിപ്പിച്ചത്. Sulphuric acid ന്റെ ഇൻഡസ്ട്രിയൽ പ്രെപറേഷൻ ആണ് ഐസിടി ഉപയോഗിച്ച് കാണിച്ചത്. വളരെ നല്ല ക്ലാസ്സായിരുന്നു. 4/01/2018 ലും പിയർ ഒബ്സർവേഷന് പോയിരുന്നു. രേഖയുടെ ക്ലാസ്സ്‌ തന്നെ ആണ് കണ്ടത്. Laboratory preparation and properties of hydrogen cholride എന്ന ഭാഗമാണ് പഠിപ്പിച്ചത്. ഐസിടി ഉപയോഗിച്ച് ഹൈഡ്രജൻ ക്ലോറൈഡ് ന്റെ ലബോറട്ടറി പ്രീപറേഷൻ കുട്ടികൾക്ക് കാണിച്ചു കൊടുത്തു.രണ്ടാമത്തെ പ്രേവർത്തനത്തിനു ആക്ടിവിറ്റി കാർഡും ഉപയോഗിച്ച്. 3/01/2018 യിൽ 9എഫ് യിൽ അസ്ഥിരോഗങ്ങളെ കുറിച്ച് പഠിപ്പിച്ചു. ഐസിടി യും ആക്ടിവിറ്റി കാർഡും ഉപയോഗിച്ചാണ് പഠിപ്പിച്ചത്. വളരെ നന്നായി ക്ലാസ്സെടുക്കാൻ സാധിച്ചു. അന്നേ ദിവസം 8ജിൽ mutualism commensalism എന്ന ഭാഗമാണ് പഠിപ്പിച്ചത്. ഐസിടി യും ആക്ടിവിറ്റി കാർഡും ഉപയോഗിച്ചാണ് ക്ലാസ്സെടുത്തത്. 4/01/2018 യിൽ 8ജിയിൽ ജൈവവൈവിധ്യം എന്ന 5ഭാഗം പഠിപ്പിച്ചു.ഐസിടി ഉപയോഗിച്ചാണ് ക്ലാസ്സെടുത്തത്. നല്ല രീതിയിൽ ക്ലാസ്സെടുക്കാൻ സാധിച്ചു. 5/01/2018വെള്ളിയാഴ്ച ജൈവവൈവിധ്യശോഷണത്തെ കുറിച്ച് പഠിപ്പിച്ചു. ഐസിടി ഉപയോഗിച്ചാണ് പഠിപ്പിച്ചത്. അധ്യാപക പരിശീലനത്തിന്റെ ഏഴാമത്തെ ആഴ്ചയും ബുദ്ധിമുട്ടുകളൊന്നുമില്ലാതെ കടന്നു പോയി. 

Comments

Popular posts from this blog

Conscientization

Eighth week