എട്ടാമത്തെ ആഴ്ച (8/1/2018-12/1/2018)
അധ്യാപക പരിശീലനത്തിന്റെ എട്ടാമത്തെയും അവസാനത്തെയും ആഴ്ചക്ക് ജനുവരി 8ന് തുടക്കമായി. ഒട്ടനവധി കാര്യങ്ങൾ ചെയ്തു തീർക്കണ്ട ഒരാഴ്ച കൂടിയായിരുന്നു. അതുകൊണ്ട് ഒഴിവ് സമയങ്ങൾ കുറവായിരുന്നു. ഈ ആഴ്ച നാല് പിരീഡുകൾ ഉണ്ടായിരുന്നു. രാവിലെ രണ്ടു ക്ലാസ്സ് 8ജി യിലും രണ്ടു ക്ലാസുകൾ 9എഫ് യിലും. 8ജി യിൽ ജനുവരി 8ന് ഇൻസീറ്റു കൺസേർവേഷനെ കുറിച്ച് പഠിപ്പിച്ചു. ഐസിടി യും ആക്ടിവിറ്റിക്കാർഡും ഉപയോഗിച്ചാണ് ക്ലാസ്സെടുത്തത്. വളരെ നല്ല ക്ലാസ്സായിരുന്നു. ജനുവരി 9ന് 8 ജി യിൽ എക്‌സ് ഇറ്റു കൺസേർവഷനെ കുറിച്ച് പഠിപ്പിച്ചു. ഐസിടി, ആക്ടിവിറ്റിക്കാർഡ് ഉപയോഗിച്ചാണ് പഠിപ്പിച്ചത്. വളരെ നല്ല ക്ലാസ്സായിരുന്നു. അധ്യാപകയും കുട്ടികളും കുട്ടികളും തമ്മിൽ നല്ല ആശയവിനിമയം ഉണ്ടായിരുന്നു. 9എഫ് യിൽ അസ്ഥിസന്ധികളെക്കുറിച്ചും, ചലനം മറ്റു ജീവികളിൽ എന്ന രണ്ടു ഭാഗങ്ങൾ ആണ് പഠിപ്പിച്ചത്. ഐസിടി യും ആക്ടിവിറ്റി കാർഡും ഉപഗോഗിച്ചാണ് ക്ലാസ്സെടുത്തത്. ജനുവരി 10ന് 8ജി ക്ലാസ്സിലെ കുട്ടികൾക്ക് അചീവമെന്റ് ടെസ്റ്റ് നടത്തി. തരംതിരിക്കുന്നതെന്തിന്, വൈവിദ്യം നിലനിൽപിന് എന്നി രണ്ടു പാഠങ്ങളിൽ നിന്നായിരുന്നു ചോദ്യങ്ങൾ ഇട്ടത്. ജനുവരി 11ന് ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തി റമടിMcയേൽ ടീച്ചിങ്ങും കൊടുത്തു. അന്നേ ദിവസം ഇന്നൊവേറ്റീവ് ലെസ്സൺ പ്ലാൻ എടുത്തു. 9എഫ് യിൽ യോഗ പഠിപ്പിച്ചു. വജ്രാസന ആണ് കാണിച്ചു കൊടുത്തത്. നല്ല രീതിയിൽ ചെയ്യിപ്പിക്കാൻ കഴിഞ്ഞു . ഹെൽത്ത് എഡ്യൂക്കേഷനെ കുറിച്ചും ക്ലാസ്സെടുത്തു. ജീവകങ്ങളാണ് പഠിപ്പിച്ചത്. കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ തന്നെ പറയാൻ സാധിച്ചു. ജനുവരി 12ന് സ്കൂളിൽ ഒരു കോൺസയന്റിസഷൻ പ്രോഗ്രാം നടത്തി. അതിനായി 8എഫിലെ കുട്ടികളെ തിരഞ്ഞെടുത്തു. "Mobile addiction problems and solutions"എന്നതായിരുന്നു വിഷയം. ഞങ്ങൾ നാല് പേരും ചേർന്നു നല്ല രീതിയിൽ വീഡിയോ എല്ലാം കാണിച്ചു കൊടുത്തു. അന്നേ ദിവസം ഉച്ചക്ക് ശേഷം പി ടി എ മീറ്റിംഗ് ഉണ്ടായിരുന്നു. വൈകിട്ട് ഹെഡ്മാസ്റ്ററിനെ കണ്ടു രെജിസ്റ്റർ ഒപ്പിട്ടു മേടിച്ചു. റെക്കോർഡ് സീൽ ചെയ്യിപ്പിച്ചു. അദ്ദേഹം ഞങ്ങൾക്ക് നല്ലത് വരട്ടെ എന്ന് ആശംസിച്ചു. അധ്യാപക പരിശീലനത്തിന്റെ രണ്ടാമത്തെ ഫേസ് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ കടന്നു പോയി. മുപ്പതു ദിവസം നീണ്ടു നിന്ന അധ്യാപക പരിശീലനം അവസാനിച്ചു.
Comments
Post a Comment