Sixth week
ആറാം ആഴ്ച (11/12/2017-12/12/2017)
അധ്യാപക പരിശീലനത്തിന്റ ആറാമത്തെ ആഴ്ച ഡിസംബർ 11ന് ആരംഭിച്ചു. ഈ ആഴ്ച ക്രിസ്തുമസ് പരീക്ഷ തുടങ്ങുന്നത് കൊണ്ട് രണ്ടു ദിവസം മാത്രമേ ക്ലാസ്സുണ്ടായിരുന്നുള്ളൂ.ഞങ്ങളോട് കോളേജിൽ നിന്നും പറഞ്ഞു സ്കൂളിൽ പരീക്ഷ ആരംഭിക്കുമ്പോൾ കോളേജിൽ വരണമെന്നു അതുകൊണ്ട് ഞങ്ങൾ ഡിസംബർ 13ന് കോളേജിൽ പോയി.പരീക്ഷക്ക് വേണ്ട പാഠങ്ങൾ എല്ലാം പഠിപ്പിച്ചു തീർന്നിരുന്നു. ഈ ആഴ്ച എട്ടാം ക്ലാസ്സിൽ പോയിരുന്നു. പോഷണത്തലങ്ങളെ കുറിച്ച് പഠിപ്പിച്ചു. ചാർട്ടും ഐസിടി യും ഉപയോഗിച്ച് പഠിപ്പിച്ചു. വളരെ നല്ല ക്ലാസ്സായിരുന്നു. ഗ്രൗണ്ട് അസംബ്ലി ഉണ്ടായിരുന്നു അസ്സെംബ്ലയിയിൽ വെച്ച് കലോത്സവത്തിന് സമ്മാനങ്ങൾ നേടിയ കുട്ടികളെ ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു. ശേഷം ശാസ്ത്ര മേളക്ക് വിജയികൾ ആയവർക് സമ്മാനങ്ങൾ നൽകി. അദ്ധ്യാപക പരിശീലനത്തിന്റ ആറാമത്തെ ആഴ്ചയും നല്ല രീതിയിൽ കടന്നു പോയി.
Comments
Post a Comment