FOURTH WEEK

     നാലാമതെ ആഴ്ച {27/11/ 2017 -1/ 11/ 2017 }



                        അധ്യാപക പരിശീലനത്തിന്റെ നാലാമതെ ആഴ്ച 27 ,നവംബര് ,തിങ്കളാഴ്ച ആരംഭിച്ചു .എല്ലാ ദിവസത്തെയും പോലെ രാവിലെ 9 .15 ന് സ്കൂളി എത്തിച്ചേർന്നു .ഓഫീസില് പോയി രെജിസ്റ്ററില് ഒപ്പിട്ടു .അതിനുശേഷം സ്റ്റാഫ്‌റൂമിലേക്കു പോയി .ഈ ആഴ്ച സബ് ജില്ല കലോത്സവം ഇളംപളൂര് സ്കൂളില് വെച്ച് നടക്കുന്നതിനാല് ക്ലാസ്സില് പൊതുവേ കുട്ടികള് കുറവായിരുന്നു .ഈ ആഴ്ച എനിക്ക് എട്ടു ക്ലാസ്സുകള് ഉണ്ടായിരുന്നു .IX F ക്ലാസ്സില് ആറു ക്ലാസ്സുകളും VIII G ക്ലാസ്സില് രണ്ടു ക്ലാസും ഉണ്ടായിരുന്നു .൨൮,നവംബര് ,ചൊവ്വാഴ്ച IX -F -ല് നാലാമതെ പിരീഡും ,അഞ്ചാമത്തെ പിരീഡും ഉണ്ടായിരുന്നു .നാലാമതെ പിരീഡ് സമസ്ഥിതി പാലിക്കാന് എന്ന പാഠഭാഗത്തെ വിസർജനം സസ്യങ്ങളിൽ എന്ന ഭാഗമാണ് പഠിപ്പിച്ചത് .ഐ സി ടി  ഉപയോഗിച്ചാണ് പഠിപ്പിച്ചത് .വളരെ നല്ല ക്ലാസ്സായിരുന്നു .അഞ്ചാമത്തെ പിരീഡ് ചലനത്തിന്റെ ജീവശാസ്ത്രം എന്ന പാഠഭാഗത്തെ വ്യായാമത്തിന്റെ പ്രാധാന്യം എന്ന ഭാഗമാണ് പഠിപ്പിച്ചത് .BSCS 5 E മോഡൽ ഉപയോഗിച്ചാണ് ക്ലാസ്സെടുത്തെ .വേറിട്ട രീതിയിലുള്ള ക്ലാസ്സായതിനാൽ കുട്ടികൾ നല്ലതുപോലെ ശ്രദ്ധിച്ചിരുന്നു .അന്ന് തന്നെ മൂന്നാമതെ പിരീഡ് VIII -G ക്ലാസ്സിൽ പോയിരുന്നു .വൈവിധ്യം നിലനില്പിന് എന്ന പാഠഭാഗത്തെ അജീവിയ ഘടകങ്ങളെ കുറിച്ചാണ് പഠിപ്പിച്ചത് .കോൺസെപ്റ് അട്ടയ്ന്മെന്റ് മോഡൽ ഉപയോഗിച്ചാണ് പഠിപ്പിച്ചത്.അധ്യാപകയും കുട്ടികളും തമ്മിൽ നല്ല ആശയ വിനിമയം ഉണ്ടായിരുന്നു .29 ,നവംബര് ,ബുധനാഴ്ച സ് പി സി -യുടെ പ്രോജക്ടിന്റെ ഭാഗമായി ക്വിസ് മത്സരം ഉണ്ടായിരുന്നു .IX F -ലെ കുട്ടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് .ആ ദിവസം എനിക്ക് രണ്ടു ക്ലാസ്സുണ്ടായിരുന്നു.ആറാമത്തെ പിരീഡ് VIII -G ക്ലാസ്സിൽ ജീവമണ്ഡലത്തെ കുറിച്ചും ഇക്കോളജിയെ കുറിച്ചുമാണ് പഠിപ്പിച്ചത് .ഐ സി ടി -യും ആക്ടിവിറ്റി കാർഡും ഉപയോഗിച്ചാണ് പഠിപ്പിച്ചത് .രണ്ടാമത്തെ പിരീഡ് ix -F -ൽ ഐച്ഛിക ചലനങ്ങളെ കുറിച്ചും അനൈച്ഛിക ചലനങ്ങളെ കുറിച്ചും പഠിപ്പിച്ചു .ഐ സി ടി -യും ഡെമോൺസ്‌ട്രേഷനും ഉപയോഗിച്ചാണ് പഠിപ്പിച്ചത് .വേറിട്ട രീതിയിലുള്ള അവതരണമായതിനാൽ കുട്ടികൾ നല്ലതുപോലെ ശ്രദ്ധിച്ചിരുന്നു.30 ,നവംബര്,വ്യാഴാഴ്ച IX -F -ൽ ആസ്തി പേശികളെക്കുറിച്ചും,വിവിധതരം പേശികളെ കുറിച്ചും പഠിപ്പിച്ചു .ഐ സി ടി-യും,ചാർട്ടും ഉപയോഗിച്ചാണ് പഠിപ്പിച്ചത് .കുട്ടികളും അധ്യാപകയും തമ്മിൽ നല്ല ആശയ വിനിമയം ഉണടായിരുന്നു .ആ ദിവസം നല്ല മഴയായതിനാൽ മൂന്ന് മണിക് സ്കൂൾ വിട്ടു .1 ,ഡിസംബർ ,വെള്ളിയാഴ്ച നബി ദിനത്തിനോടനുബന്ധിച്ചു അവധി ആയിരുന്നു .അധ്യാപക പരിശീലനത്തിന്റെ നാലാമതെ ആഴ്ചയും ബുദ്ധിമുട്ടുകളൊന്നുമില്ലാതെ കടന്നു പോയി .


                                    

Comments

Popular posts from this blog

Conscientization

Eighth week