Fifth week

അഞ്ചാമത്തെ ആഴ്ച (4/12/2017-8/11/2017)

              അധ്യാപക പരിശീലനത്തിന്റെ അഞ്ചാമത്തെ ആഴ്ച ഡിസംബർ 4തിങ്കളാഴ്ച ആരംഭിച്ചു. ഈ ആഴ്ച ഞങ്ങളുടെ സ്കൂളിൽ വെച്ചു കൊല്ലം revenue ഉപജില്ല കലോത്സവം നടന്നു. ഈ ആഴ്ച ഒരു ദിവസം മാത്രമേ റെഗുലർ ക്ലാസ്സ്‌ ഉണ്ടായിരുനുല്. അന്നേ ദിവസം എനിക്ക് ക്ലാസുകൾ ഒന്നും ഇല്ലായിരുന്നു. അന്ന് വൈകുന്നേരം 3 മണിക്ക് കുട്ടികളോട് ക്ലാസുകൾ വൃത്തിയാകാൻ ഹെഡ്മാസ്റ്റർ പറഞ്ഞു. അതിനു ശേഷം ക്ലാസ്സുണ്ടായിരുന്നില്ല. അടുത്ത ദിവസം 5ഡിസംബർ, ബുധനാഴ്ച കലോത്സവം തുടങ്ങി. അന്നേ ദിവസം രാവിലെ 9.30ന് സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്റർ ഞങ്ങളോട് വേദിയിൽ പോയി ഇരിക്കാൻ പറഞ്ഞു. ഫോറെസ്റ്റ് മിനിസ്റ്റർ കെ. രാജു കലോത്സവം ഉൽഘാടനം ചെയ്തു. എൻ കെ പ്രേമചന്ദ്രൻ, എം ൽ എ നൗഷാദ്, മേയർ ജേന്ദ്ര ബാബു തുണ്ടങ്ങിയവർ അധ്യക്ഷത വഹിച്ചു.കളക്ടറുടെ നിർദേശപ്രേകരം പ്ലാസ്റ്റിക് രഹിത കലോത്സവം ആയിരുന്നു. മിനിസ്റ്റർ രാജു മരം നടുകൊണ്ടു കലോത്സവത്തിന് തുടക്കം കുറിച്ച്.  അന്നേ ദിവസം വേദി ഒന്നിൽ ഭരതനാട്യം നടന്നു. വയലിൻ മത്സരം വേദി രണ്ടിലും നടന്നു. രണ്ടാം ദിവസമായ ഡിസംബർ 6ന് വേദി ഒന്നിൽ തിരുവാതിര മത്സരവും വേദി രണ്ടിൽ ആൺകുട്ടികളുടെ മോഹിനിയാട്ടവും നടന്നു.മൂന്നാം ദിവസമായ ഡിസംബർ 7ന് വേദി ഒന്നിൽ ഒപ്പനയും വേദി രണ്ടിൽ കുച്ചിപ്പുടിയും നടന്നു. ഞങ്ങൾ രണ്ടു വേദികളിലും പോയി കലാപരിപാടികൾ കണ്ടു. സ്കൂളിലെ എൻ. സി. സി കേഡറ്റുകൾ കലോത്സവത്തിന് വേണ്ട സഹായങ്ങൾ എല്ലാം തന്നെ ചെയ്തു കൊടുത്തു. കലോത്സവം രാത്രി വരെ നീണ്ടു നിന്നു. പരിപാടികൾ തുടങ്ങാൻ വൈകിയത് കൊണ്ട് മിക്കദിവസവും രാത്രി വരെ പരിപാടികൾ നീണ്ടു നിന്നു. നാലാം ദിവസവും അവസാനദിവസവുമായ ഡിസംബർ 8ന് വേദി ഒന്നിൽ സംഘനൃത്തവും വേദി രണ്ടിൽ നാടോടി നൃത്തവും നടന്നു. അന്നേ ദിവസവും വളരെ വൈകി ആയിരുന്നു പരിപാടികൾ ആരംഭിച്ചത്. ഉച്ചക്കുള്ള ബ്രേക്കിന് ശേഷവും പരിപാടികൾ താമസിച്ചു തുടങ്ങിയത് കൊണ്ട് രാത്രി 8മണിക്ക് സമാപനം നടന്നില്ല. കുറച്ചു കൂടി വൈകി ആണ് സമാപനം നടത്തിയത്. ഈ ആഴ്ച വളരെ പെട്ടന്ന് തന്നെ കടന്നു പോയി.പരിപാടികൾ നല്ല രീതിയിൽ  നടത്താൻ ഞങ്ങളാൽ കഴിയുന്ന വിധം സഹായിക്കുകയും ചെയ്തു. അധ്യാപക പരിശീലനത്തിന്റെ ഈ ആഴ്ച നല്ല രീതിയിൽ കടന്നു പോയി. 


          

                   

Comments

Popular posts from this blog

Conscientization

Eighth week