third week

മൂന്നാമത്തെ ആഴ്ച [20/ 11/ 2017 -24/ 11/ 2017 ]

            

                                        20 ,നവംബർ തിങ്കളാഴ്ച അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച ആരംഭിച്ചു .അന്നേ ദിവസം രാവിലെ 9 .15 ന് സ്കൂളിൽ എത്തിച്ചേർന്നു ഈ ആഴ്ച സ്കൂളിൽ വെച്ച് ഡി.എഡ് -ന്റെയും ടി .ടി .സി -യുടെയും പരീക്ഷകൾ ഉണ്ടായിരുന്നു .എന്റെ കൂടെയുള്ള ഇംഗ്ലീഷ് ഓപ്ഷനിലെ അനീറ്റയുടെയും ആമിനയുടെയും, ഫിസികൽസയൻസ് ഓപ്ഷനിലെ രേഖയുടെയും ക്ലാസ് കാണാൻ പോയിരുന്നു .20, നവംബർ തിങ്കളാഴ്ച രണ്ടാമത്തെ പിരീഡ് VIII A -ൽ ആമിനയുടെ ക്ലാസ് കാണാൻ പോയിരുന്നു ."ദി മെർച്ചന്റ് ഓഫ് വെനീസ് "ആണ് പഠിപ്പിച്ചത് .ഐ സി ടി  യും ആക്ടിവിറ്റി കാർഡും ഉപയോഗിച്ചാണ് പഠിപ്പിച്ചത് .വളരെ നല്ല ക്ലാസ്സായിരുന്നു.അന്നേ ദിവസം അഞ്ചാമത്തെ പിരീഡ് VIII -F ൽ അനീറ്റയുടെ ക്ലാസ് കാണാൻ പോയിരുന്നു ."സോങ് ഓഫ് ദി ഫ്ലവർ"എന്ന കവിതയാണ് പഠിപ്പിച്ചത് .കവിയെകുറിച്ചുള്ള ചാർട്ടും കവിതയുടെ ഐ സി ടി -യും ഉപയോഗിച്ചാണ് പഠിപ്പിച്ചത്. വളരെ നല്ല ക്ലാസ്സായിരുന്നു .നാലാമത്തെ പിരീഡ് VIII I-ൽ  രേഖയുടെ ക്ലാസ് കാണാൻ പോയിരുന്നു ."റിഫ്ലക്ഷൻ ഇൻ സ്‌ഫറിക്കൽ മിറാർസ് "എന്ന പാഠഭാഗത്തെ സ്‌ഫറിക്കൽ മിറാറുകളെ കുറിച്ചാണ് പഠിപ്പിച്ചത് ഐ സി ടി  -യും ആക്ടിവിറ്റി കാർഡും ഉപയോഗിച്ചാണ് പഠിപ്പിച്ചത്.വളരെ നല്ല ക്ലാസ്സായിരുന്നു. അധ്യാപകയും കുട്ടികളും തമ്മിൽ നല്ല ആശയവിനിമയം ഉണ്ടായിരുന്നു .21,നവംബർ ,ചൊവ്വാഴ്ച ആമിനയുടെ ക്ലാസ് കാണാൻ അഞ്ചാമത്തെ പിരീഡ് VIII A -ൽ പോയിരുന്നു ."ദി മെർച്ചന്റ് ഓഫ് വെനീസ് "ആണ് പഠിപ്പിച്ചത് .കഥയുടെ ഒരു ഐ സി ടി കാണിച്ചു കൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത് .ഐ സി ടി ഉപയോഗിച്ചത് കൊണ്ട് കുട്ടികൾ നന്നായി ശ്രദ്ധിച്ചിരുന്നു .22, നവംബർ ,ബുധനാഴ്ച മൂന്നാമത്തെ പിരീഡ് VIII A -ൽ ആമിനയുടെ ക്ലാസ് കാണാൻ പോയിരുന്നു ."ദി  മെർച്ചന്റ്  ഓഫ്  വെനീസ് "എന്ന പാഠഭാഗത്തെ അഡ്വാൻസ്ഡ് ഓർഗനൈസർ മോഡൽ ഉപയോഗിച്ച് ആണ് പഠിപ്പിച്ചത് .അധ്യാപകയും കുട്ടികളും തമ്മിൽ നല്ല ആശയവിനിമയം ഉണ്ടായിരുന്നു .൨൩,നവംബർ ,വ്യാഴാഴ്ച അനീറ്റയുടെയും രേഖയുടെയും ക്ലാസ് കാണാൻ പോയിരുന്നു. അനീറ്റയുടെ ക്ലാസ് അഞ്ചാമത്തെ പിരീഡ് VIII  F -ൽ ആയിരുന്നു ."ദി സ്കൂൾ ഫോർ സിമ്പതി "എന്ന കഥയാണ് പഠിപ്പിച്ചത് .ചാർട്ടും, ബ്ലാക്‌ബോർഡും ഉപയോഗിച്ചാണ് പഠിപ്പിച്ചത് .വളരെ നന്നായി ക്ലാസ്സെടുക്കാൻ അനീറ്റക് സാധിച്ചു .അന്നേ ദിവസം മൂന്നാമത്തെ പിരീഡ് IX H -ൽ രേഖയുടെ ക്ലാസ് കാണാൻ പോയിരുന്നു .PH വാല്യൂ -നെ കുറിച്ചാണ് പഠിപ്പിച്ചത് .ഐ സി ടി -യും ആക്ടിവിറ്റി കാർഡും ഉപയോഗിച്ചാണ് പഠിപ്പിച്ചത് .വളരെ നല്ല ക്ലാസ്സായിരുന്നു.24 ,നവംബർ വെള്ളിയാഴ്ച മൂന്നാമത്തെ പിരീഡ് അനീറ്റയുടെ ക്ലാസ് കാണാൻ VIII -ൽ പോയിരുന്നു ."ദി  സ്കൂൾ ഫോർ  സിമ്പതി"എന്ന പാഠഭാഗമാണ് പഠിപ്പിച്ചത് .ആ പാഠത്തെ കുറിച്ചൊരു ഐ സി ടി  കാണിച്ചാണ് ക്ലാസ് തുടങ്ങിയത് .വളരെ നന്നായി പഠിപ്പിക്കാൻ സാധിച്ചു .ഈ ആഴ്ച എനിക്ക് IX F -ൽ നാല് ക്ലാസും VIII  ഐ -ൽ നാല് ക്ലാസും കിട്ടി .എല്ലാം വളരെ നല്ല ക്ലാസ്സായിരുന്നു .21 ,നവംബർ ,ചൊവ്വാഴ്ച ആറാമത്തെ പിരീഡ് VIII I -ൽ വർഗ്ഗികരണത്തലങ്ങളെ കുറിച്ചാണ് പഠിപ്പിച്ചത് .ചാർട്ടും, ആക്ടിവിറ്റി കാർഡും ഉപയോഗിച്ചാണ് പഠിപ്പിച്ചത് .അന്നേ ദിവസം നാലാമത്തെ പിരീഡ് IX F -ൽ മൂത്രം രൂപപ്പെടുന്നതിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചാണ് പഠിപ്പിച്ചത് .ഐ സി ടി -യും, ചാർട്ടും ,ആക്ടിവിറ്റി കാർഡും ഉപയോഗിച്ചാണ് പഠിപ്പിച്ചത് .22, നവംബർ ,ബുധനാഴ്ച ആറാമത്തെ പിരീഡ് VIII ജീ -ൽ അഞ്ചു കിങ്ഡം വര്ഗികരണത്തെക്കുറിച്ചു പഠിപ്പിച്ചു .റോൾ പ്ലേയ് മോഡൽ ഉപയോഗിച്ച് പഠിപ്പിച്ചത് കുട്ടികൾക്കു കൂടുതൽ മനസിലാക്കാൻ സഹായിച്ചു .23 ,നവംബർ ,വ്യാഴാഴ്ച രണ്ടാമത്തെ പിരീഡ് VIII ജീ -ൽ തരംതിരിക്കുന്നതെന്തിന് എന്ന പാഠഭാഗത്തെ ന്യൂതന പ്രേവണതകളെ കുറിച്ചാണ് പഠിപ്പിച്ചത് .ഐ സി ടി -യും ആക്ടിവിറ്റി കാർഡും ഉപയോഗിച്ചാണ് പഠിപ്പിച്ചത് .അന്നേ ദിവസO ആദ്യത്തെ പിരീഡ് IX F -ൽ വൃക്കരോഗങ്ങളെ കുറിച്ചാണ് പഠിപ്പിച്ചത് .വൃക്ക രോഗങ്ങൾ ഉണ്ടാകുന്നത് എങ്ങനെ എന്നതിനെക്കുറിച്ചുള്ള വിഡിയോക്ലിപ് ഉപയോഗിച്ചാണ് ക്ലാസ് ആരംഭിച്ചത് .വളരെ നല്ല ക്ലാസ്സായിരുന്നു .24,നവംബർ വെള്ളിയാഴ്ച രണ്ടാമത്തെ പിരീഡ് IX F -ൽ ഹിമോഡയാലിസിസിനെ കുറിച്ചാണ് പഠിപ്പിച്ചത് .ഐ സി ടി -യും ആക്ടിവിറ്റി കാർഡും ഉപയോഗിച്ചാണ് പഠിപ്പിച്ചത് .ഐ സി ടി -യുടെ ഉപയോഗം കുട്ടികൾക്കു മനസിലാക്കാൻ നന്നായി സഹായിച്ചു .നാലാമത്തെ പിരീഡ് IX F -ൽ പോയിരുന്നു .കരളിനെ കുറിച്ചാണ് പഠിപ്പിച്ചത് .അന്നേ ദിവസം ആറാമത്തെ പിരീഡും ആ ക്ലാസ്സിൽ എനിക്ക് പോകേണ്ടി വന്നു .വിസർജനം മറ്റു ജീവികളിൽ എന്ന ഭാഗമാണ് പഠിപ്പിച്ചത് .VIII ജീ ക്ലാസ്സിൽ അഞ്ചാമത്തെ പിരീഡ് വൈറസിനെ കുറിച്ച് പഠിപ്പിച്ചു .ഇൻക്വിരി ട്രെയിനിങ് മോഡൽ ഉപയോഗിച്ചാണ് പഠിപ്പിച്ചത് .ക്ലാസ്സിൽ കുട്ടികൾ നന്നായി ശ്രദ്ധിച്ചിരുന്നു .അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ചയും നല്ല രീതിയിൽ കടന്നു പോയി .

Comments

Popular posts from this blog

Conscientization

Eighth week