second week

രണ്ടാമത്തെ ആഴ്ച {13/ 11/ 2017 -17/ 11/ 2017 }

                          

                                     അധ്യാപക പരിശീലനത്തിന്റെ രണ്ടാമത്തെ ആഴ്ച 13 ,നവംബർ ,തിങ്കളാഴ്ച ആരംഭിച്ചു .അന്നേ  ദിവസം എനിക്ക് ഒരു പിരീഡുമിലായിരുന്നു .ഈ ആഴ്ച ഗ്രൗണ്ട് അസംബ്ലി ഉണ്ടായിരുന്നു .കർമ്മല റാണി ട്രെയിനിങ് കോളേജിൽ നിന്ന് ഏഴു പേരടങ്ങിയ ഗ്രൂപ്പ് അധ്യാപക പരിശീലനത്തിനായി എത്തിച്ചേർന്നു.കഴിഞ്ഞ തവണയും ഇവർ ഉണ്ടായിരുന്നു. 14,നവംബർ ,ചൊവ്വാഴ്ച ശിശുദിനമായിരുന്നു .ജവഹർലാൽ നെഹ്‌റുവിന്റെ 128-ആം ജന്മദിനമായിരുന്നു .ഹെഡ്മാസ്റ്റർ കുട്ടികൾക്കു ശിശുദിന ആശംസകൾ നേർന്നു .തുടർന്നു ടീച്ചറുമാരുടെ പ്രസംഗവുമുണ്ടായിരുന്നു .സബ്ജില്ല സ്പോർട്സ് മത്സരത്തിൽ വിജയം കൈവരിച്ചവർക് സമ്മാനങ്ങളും നൽകി .I X H  ലെ കുട്ടികൾക്കാണ് അത് ലഭിച്ചത് .മദ്യ വിരുദ്ധ സമിതിയുടെ നേതൃത്ത്വത്തിൽ 16 നവംബർ വ്യഴാഴ്ച ഒരു ബോധവൽകരണ ക്ലാസ് നടന്നു .അവർ അതിനായി ഹെലികോപ്റ്റർ രൂപത്തിൽ ഉണ്ടാക്കിയ ഒരു വാഹനത്തിലാണ് വന്നത് .കൗതുകം കൊണ്ട് കുട്ടികൾ അത് നോക്കിക്കാണുകയും അവർ പറഞ്ഞത് കേൾക്കുകയും ചെയ്തു .17 നവംബർ വെള്ളിയാഴ്ച സ്കൂൾഡേ ആയിരുന്നു .വിവിധതരം കലാപരിപാടികളും റാലിയും ഉണ്ടായിരുന്നു .ഉച്ചയ്ക്കു കുട്ടികൾക്കു പായസവിതരണവും നടത്തി .ഉച്ചയ്ക്കു ശേഷം ക്ലാസ്സിലായിരുന്നു .ഈ ആഴ്ച എനിക്ക് മൂന്നു പിരീഡ് ലഭിച്ചു .ഒരു പിരീഡ് I X F  ൽ ആയിരുന്നു .മറ്റു രണ്ടെണം VIII G  ൽ ആയിരുന്നു .IX F ൽ നെഫ്രോണിന്റെ ഘടനയാണ് പഠിപ്പിച്ചത് .ഐ .സി .ടി  ഉപയോഗിച്ച് പഠിപ്പിച്ചത് കൊണ്ട് കുട്ടികൾ നന്നായി ശ്രദ്ധിച്ചിരുന്നു .VIII ജി  ൽ വർഗ്ഗികരണശാസ്ത്രവും ,വർഗ്ഗികരണത്തിന്റെ നാൾവഴികളുമാണ് പഠിപ്പിച്ചത് .അതും വളരെ നല്ല ക്ലാസ്സായിരുന്നു. ഈ ആഴ്ച എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസ് IX F ആയിരുന്നു .വളരെ നന്നായി എനിക്ക് ക്ലാസ്സെടുക്കാൻ സാധിച്ചു. നെഫ്രോണിന്റെ ഘടന ബോർഡിൽ വരച്ചിട്ട പഠിപ്പിച്ചത് കുട്ടികൾക്കു കുറച്ചുകൂടി നന്നായി മനസിലാക്കാൻ സഹായിച്ചു.അധ്യാപക പരിശീലനത്തിന്റെ രണ്ടാമത്തെ ആഴ്ചയും നന്നായി തന്നെ കടന്നു പോയി .




Comments

Popular posts from this blog

Conscientization

Eighth week