FIRST WEEK


ആദ്യത്തെ ആഴ്ച {9/ 11/ 2017 -10/ 11/ 2017 }





                         9th നവംബർ 2017 ,വ്യാഴാഴ്ച ,ഞങ്ങളുടെ നാലാം സെമസ്റ്റർ അധ്യാപക പരിശീലനം  {phase 2 }ആരംഭിച്ചു .അന്നേ ദിവസം രാവിലെ 9 .15 ന് ക്രിസ്ത് രാജ് ഹയർ സെക്കണ്ടറി സ്കൂളിൽ എത്തിച്ചേർന്നു.ഹെഡ്മാസ്റ്റർ പോൾ മാർട്ടിൻ സാറിനെ കണ്ടു ഞങ്ങളുടെ രജിസ്റ്റർ കൈമാറി.അതിനുശേഷം ഞങ്ങൾ സ്റ്റാഫ്‌റൂമിലേക്ക് പോയി .മൂന്നാം സെമെസ്റ്ററിൽ ക്രിസ്ത് രാജ് സ്കൂൾ തന്നെ ആയിരുന്നു .അതുകൊണ്ട് അധ്യാപകരും വിദ്യാർത്ഥികളുമായി നല്ല പരിചയമുണ്ടായിരുന്നു.അതിനാൽ പേടിയും ആകാംഷയും മൂന്നാം സെമെസ്റ്ററിൽ ഉണ്ടായിരുന്നത് പോലെ അത്രക്കുണ്ടായിരുന്നില്ല .9/ 11/2017,     വ്യാഴാഴ്ച എനിക്ക്  പിരീഡിലായിരുന്നു .10 നവംബർ വെള്ളിയാഴ്ച IX F ക്ലാസ്സിൽ നാലാമത്തെ പിരീഡ് പോയിരുന്നു .വൃക്കകളെ കുറിച്ചാണ് പഠിപ്പിച്ചത്.ഐ .സി. ടി ഉപയോഗിച്ച് പഠിപ്പിച്ചതിനാൽ നന്നായി കുട്ടികൾക്കു മനസിലാക്കാൻ സാധിച്ചു .അന്നേ ദിവസം പി .ടി .എ .ജനറൽ ബോഡി മീറ്റിംഗ് ഉണ്ടായിരുന്നു .മീറ്റിംഗിൽ ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ചു .അധ്യാപക പരിശീലനത്തിന്റെ ഈ ആഴ്ച ബുദ്ധിമുട്ടുകളൊന്നുമില്ലാതെ കടന്നു പോയി .



                               

Comments

Popular posts from this blog

Conscientization

Eighth week