third week
മൂന്നാമത്തെ ആഴ്ച [20/ 11/ 2017 -24/ 11/ 2017 ] 20 ,നവംബർ തിങ്കളാഴ്ച അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ആഴ്ച ആരംഭിച്ചു .അന്നേ ദിവസം രാവിലെ 9 .15 ന് സ്കൂളിൽ എത്തിച്ചേർന്നു ഈ ആഴ്ച സ്കൂളിൽ വെച്ച് ഡി.എഡ് -ന്റെയും ടി .ടി .സി -യുടെയും പരീക്ഷകൾ ഉണ്ടായിരുന്നു .എന്റെ കൂടെയുള്ള ഇംഗ്ലീഷ് ഓപ്ഷനിലെ അനീറ്റയുടെയും ആമിനയുടെയും, ഫിസികൽസയൻസ് ഓപ്ഷനിലെ രേഖയുടെയും ക്ലാസ് കാണാൻ പോയിരുന്നു .20, നവംബർ തിങ്കളാഴ്ച രണ്ടാമത്തെ പിരീഡ് VIII A -ൽ ആമിനയുടെ ക്ലാസ് കാണാൻ പോയിരുന്നു ."ദി മെർച്ചന്റ് ഓഫ് വെനീസ് "ആണ് പഠിപ്പിച്ചത് .ഐ സി ടി യും ആക്ടിവിറ്റി കാർഡും ഉപയോഗിച്ചാണ് പഠിപ്പിച്ചത് .വളരെ നല്ല ക്ലാസ്സായിരുന്നു.അന്നേ ദിവസം അഞ്ചാമത്തെ പിരീഡ് VIII -F ൽ അനീറ്റയുടെ ക്ലാസ് കാണാൻ പോയിരുന്നു ."സോങ് ഓഫ് ദി ഫ്ലവർ"എന്ന കവിതയാണ് പഠിപ്പിച്ചത് .കവിയെകുറിച്ചുള്ള ചാർട്ടും കവിതയുടെ ഐ സി ടി -യും ഉപയോഗിച്ചാണ് പഠിപ്പിച്ചത്. വളരെ നല്ല ക്ലാസ്സ...