FOURTH WEEK
നാലാമതെ ആഴ്ച {27/11/ 2017 -1/ 11/ 2017 } അധ്യാപക പരിശീലനത്തിന്റെ നാലാമതെ ആഴ്ച 27 ,നവംബര് ,തിങ്കളാഴ്ച ആരംഭിച്ചു .എല്ലാ ദിവസത്തെയും പോലെ രാവിലെ 9 .15 ന് സ്കൂളി എത്തിച്ചേർന്നു .ഓഫീസില് പോയി രെജിസ്റ്ററില് ഒപ്പിട്ടു .അതിനുശേഷം സ്റ്റാഫ്‌റൂമിലേക്കു പോയി .ഈ ആഴ്ച സബ് ജില്ല കലോത്സവം ഇളംപളൂര് സ്കൂളില് വെച്ച് നടക്കുന്നതിനാല് ക്ലാസ്സില് പൊതുവേ കുട്ടികള് കുറവായിരുന്നു .ഈ ആഴ്ച എനിക്ക് എട്ടു ക്ലാസ്സുകള് ഉണ്ടായിരുന്നു .IX F ക്ലാസ്സില് ആറു ക്ലാസ്സുകളും VIII G ക്ലാസ്സില് രണ്ടു ക്ലാസും ഉണ്ടായിരുന്നു .൨൮,നവംബര് ,ചൊവ്വാഴ്ച IX -F -ല് നാലാമതെ പിരീഡും ,അഞ്ചാമത്തെ പിരീഡും ഉണ്ടായിരുന്നു .നാലാമതെ പിരീഡ് സമസ്ഥിതി പാലിക്കാന് എന്ന പാഠഭാഗത്തെ വിസർജനം സസ്യങ്ങളിൽ എന്ന ഭാഗമാണ് പഠിപ്പിച്ചത് .ഐ സി ടി ഉപയോഗിച്ചാണ് പഠിപ്പിച്ചത് .വളരെ നല്ല ക്ലാസ്സായിരുന്നു .അഞ്ചാമത്തെ പിരീഡ് ചലനത്തിന്റെ ജീവശാസ്ത്രം എന്ന പാഠഭാഗത്തെ വ്യായാമത്തിന്റെ പ്രാധാന്യം എന്ന ഭാഗമാണ് പഠിപ്പിച്ചത് .BSCS 5 E മോഡൽ ഉപയോഗിച്ചാണ് ക്ലാസ്സെടുത്തെ...